---
title: "#thalassery|തലശേരിയിൽ മോഷണ പരമ്പര, 5 കടകളിൽ ഒരേ രീതിയിൽ മോഷണം ; 40,000 ത്തോളം രൂപയുടെ നഷ്ടം, മൊബൈൽ ഫോണുകളും, ബമ്പർ ലോട്ടറി ടിക്കറ്റുകളും കവർന്നു"
english_title: "#Serial theft in #Thalassery theft in 5 shops in the same manner; A loss of around Rs 40,000, #mobile #phones and #bumper #lottery# tickets were #stolen"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/131396/Serial theft in Thalassery, theft in 5 shops in the same manner; A loss of around Rs 40,000, mobile phones and bumper lottery tickets were stolen"
published_at: "2023-07-18T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b63678356ab_IMG-20230718-WA0063.jpg"
keywords: []
---

# #thalassery|തലശേരിയിൽ മോഷണ പരമ്പര, 5 കടകളിൽ ഒരേ രീതിയിൽ മോഷണം ; 40,000 ത്തോളം രൂപയുടെ നഷ്ടം, മൊബൈൽ ഫോണുകളും, ബമ്പർ ലോട്ടറി ടിക്കറ്റുകളും കവർന്നു

> **Lead Summary:** **തലശേരി: ** തലശേരിയിൽ മോഷണ പരമ്പര, 5 കടകളിൽ ഒരേ രീതിയിൽ മോഷണം ; 40,000 ത്തോളം രൂപയുടെ നഷ്ടം, മൊബൈൽ ഫോണുകളും, ബമ്പർ ലോട്ടറി ടിക്കറ്റുകളും കവർന്നു.

## Article Content

**തലശേരി: ** തലശേരിയിൽ മോഷണ പരമ്പര, 5 കടകളിൽ ഒരേ രീതിയിൽ മോഷണം ; 40,000 ത്തോളം രൂപയുടെ നഷ്ടം, മൊബൈൽ ഫോണുകളും, ബമ്പർ ലോട്ടറി ടിക്കറ്റുകളും കവർന്നു.

തലശേരി പുതിയ ബസ് സ്റ്റാൻ്റിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയോരത്തെ കടകളിലാണ് മോഷണം നടന്നത്. 5 കടകളിലും ഒരേ രീതിയിലാണ് മോഷണം നടന്നത്.

പണവും, മൊബൈലുകളും, ബമ്പർ ലോട്ടറി ടിക്കറ്റുകളും കവർന്നു. പച്ചക്കറി മാർക്കറ്റിൻ്റെ സമീപത്തുള്ള പി.പി.എൽ സ്റ്റോർ, തൊട്ടടുത്തുള്ള  പച്ചക്കറിക്കട, പച്ചക്കറികൾ സൂക്ഷിക്കുന്ന മുറി, ടി.സി. മുക്കിലെ വൺ ഫോർ വൺ മൊബൈൽ കട, സമീപത്തെ ലോട്ടറി കം സ്റ്റേഷനറി സ്റ്റാൾ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

പച്ചക്കറി, മുട്ട എന്നിവ വിൽക്കുന്ന കടകളിൽ മുകളിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ തകർത്തും, മൊബൈൽ ഷാപ്പിൽ മുകളിലെ ഓടുകൾ ഇളക്കി മാറ്റിയുമാണ് മോഷ്ടാവ് അകത്ത് കയറിയത്. പി.പി.എൽ സ്റ്റോറിൽ സൂക്ഷിച്ച 15,000 രൂപ കവർന്നു. ഷീറ്റിളക്കിയതിനാൽ മഴയെ തുടർന്ന് അകത്തെ പാക്കിംഗ് സാധനങ്ങൾ ഉൾപെടെ കുതിർന്നു നശിച്ചതായി കടയുടമ ധർമ്മടം സ്വദേശി നൗഷാദ് പറഞ്ഞു.

ടി.സി. മുക്കിലെ മൊബൈൽ ഷോപ്പിൽ നിന്നും വിൽപനക്ക് വച്ചതും, റിപ്പേറിനായി നൽകിയതുമായ മൊബൈൽ സെറ്റുകളും ഹെഡ്സെറ്റുകൾ, ചാർജറുകൾ ഉൾപെടെ കവർന്നിട്ടുണ്ട്.

ഏതാണ്ട് 19000 രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പൊന്ന്യം ചുണ്ടങ്ങാ പൊയിൽ സ്വദേശിനി ഷീബാ ജയൻ പറഞ്ഞു. ഇതിന് തൊട്ടപ്പുറത്തുള്ള ലോട്ടറി കം സ്റ്റേഷനറി കടയിലും മോഷണം നടന്നു.

ഇവിടെ നിന്ന് 12 ബമ്പർ ലോട്ടറി ടിക്കറ്റുകളാണ് കവർന്നത്. ഏതാണ്ട് 4000 രൂപയുടെ നഷ്ടമുണ്ട്.

പരാതികളെത്തിയതിനെ തുടർന്ന് തലശ്ശേരി പോലീസെത്തി അന്വേഷണം തുടങ്ങി.

സ്പീക്കറുടെ ക്യാമ്പ് ഓഫീസിന് തൊട്ടടുത്താണ് മോഷണ പരമ്പര അരങ്ങേറിയതെന്നത് ഗൗരവം വർധിപ്പിക്കുന്നുണ്ട്.

കണ്ണൂരിൽ നിന്നും വിരലടയാള വിദഗ്ദരും സ്ഥലത്ത് എത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/131396/Serial theft in Thalassery, theft in 5 shops in the same manner; A loss of around Rs 40,000, mobile phones and bumper lottery tickets were stolen)